🌿 അറിയാൻ ചോദിക്കൂ — അറിഞ്ഞതിൽ നിന്ന് ഉത്തരം നൽകാം

ജീവിത ലക്ഷ്യം
അറിയേണ്ടതില്ലേ?

ഞങ്ങൾ നിങ്ങളുടെ ഏതു ചോദ്യത്തിനും ഉത്തരം നൽകാൻ ഇവിടെയുണ്ട്.

തിരക്കിൽ അൽപ നേരം നിങ്ങളെ കുറിച്ച് ചിന്തിക്കൂ. അകം എന്താണ് മന്ദ്രിക്കുന്നത്?
ദൈവിക വിദ്യാഭ്യാസംസത്യംഇസ്‌ലാംഖുർആൻഅറിവ്The Truthകോഴിക്കോട് ദൈവിക വിദ്യാഭ്യാസംസത്യംഇസ്‌ലാംഖുർആൻഅറിവ്The Truthകോഴിക്കോട്
നിങ്ങൾ ചോദിക്കുന്നു, ഞങ്ങൾ ഉത്തരം നൽകുന്നു

നാം അറിയേണ്ടത്

നാം അന്വേഷിക്കേണ്ട ചോദ്യങ്ങൾ.

🙏

പ്രപഞ്ചത്തിന് സൃഷ്ടാവുണ്ടോ?

സൃഷ്ടികൾ സൃഷ്ടാവിനെ അറിയേണ്ടതില്ലേ. കൂടുതൽ അറിയാൻ...

കൂടുതൽ അറിയൂ →
📖

ജീവിത മാർഗ രേഖ?

ഏതൊരു നിർമിതിക്കും ഇൻസ്‌ട്രേക്ഷൻ ആവശ്യമാണ്. മനുഷ്യ സൃഷ്‌ടിക്ക് അത് ആവശ്യമില്ലേ? കൂടുതൽ അറിയാൻ

കൂടുതൽ അറിയൂ →
✌️

ജീവിത വഴി — ഹൃദയതാളം

പ്രപഞ്ചത്തിലേക്ക് നോക്കൂ, സർവശക്തനായൊരു സ്രഷ്‌ടാവിനെ കുറിച്ച് ഹൃദയം മന്ദ്രിക്കുന്നില്ലേ. ദൈവം, മാലാഖമാർ, വേദങ്ങൾ, ദൈവ ദൂതന്മാർ, അന്ത്യനാൾ, ദൈവ വിധി.

👤

സന്ദേശ വാഹകർ

ഇതര ജീവികളിൽ നിന്നും വ്യത്യസ്തമായി ദുർബലത പേറുന്ന സൃഷ്‌ടിയാണ് മനുഷ്യൻ. അവന് വഴികാട്ടി ആവശ്യമാണ്. കൂടുതൽ അറിയാൻ

കൂടുതൽ അറിയൂ →
ജീവിത വഴി — ഹൃദയതാളം

പ്രപഞ്ചത്തിലേക്ക് നോക്കൂ, സർവശക്തനായൊരു സ്രഷ്‌ടാവിനെ കുറിച്ച് ഹൃദയം മന്ദ്രിക്കുന്നില്ലേ.

🌙

ദൈവം

👼

മാലാഖമാർ

📖

വേദങ്ങൾ

👤

ദൈവ ദൂതന്മാർ

അന്ത്യനാൾ

ദൈവ വിധി

"ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കാനല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല."

— വിശുദ്ധ ഖുർആൻ, സൂറ അദ്ദാരിയാത്ത് 51:56
നേർ പാത

നിലനിക്കുന്ന തെറ്റിദ്ധാരണകൾ

ചിലത് — ഇത്തരം ധാരണകൾക്ക് ഉത്തരം നൽകാൻ ഞങ്ങൾ തയ്യാറാണ്.

നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ

"അള്ളാഹു ഒരു കുലദൈവത്തിന്റെ നാമമാണ്"

✅ സത്യം

'അള്ളാഹു' എന്നത് അറബി ഭാഷയിൽ പ്രപഞ്ചസ്രഷ്ടാവിനെ മാത്രം ലക്ഷ്യമാക്കി വിളിക്കാൻ ഉപയോഗിക്കുന്ന വിശുദ്ധമായ പദമാണ്. 'ഏകേശ്വരൻ' എന്ന വാക്കുകൊണ്ട് മലയാളത്തിൽ അതിന് അർഥം പറയാം. എബ്രഹാം, മോശ, ജീസസ് തുടങ്ങിയ ലക്ഷത്തിലേറെ ദൈവദൂതന്മാർ മനുഷ്യകുലത്തിന് ബോധ്യപ്പെടുത്തിക്കൊടുത്ത ഏക സത്യമാണത്. അത് ഒരു കുലദൈവത്തിന്റെ പേരോ ഏതെങ്കിലും മതത്തിലെ ഒരു പ്രത്യേക ആരാധ്യന്റെ നാമമോ അല്ല.

നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ

"ഇസ്‌ലാം മുഹമ്മദ് നബി നിർമ്മിച്ച മതമാണ്"

✅ സത്യം

ഇസ്‌ലാം എന്നത് അറബി ഭാഷയിലെ ശ്രദ്ധേയമായ ഒരു പദമാണ്. 'സമർപ്പണം' എന്നാണ് ഇതിന്റെ ഭാഷാപരമായ അർഥമെങ്കിലും, 'ഈശ്വരനിൽ നിന്നുള്ള സമർപ്പണ മാർഗരേഖ' എന്നാണ് വേദപരമായ അർഥം. ആദം പ്രവാചകൻ മുതൽ അന്ത്യദൂതൻ മുഹമ്മദ് നബി വരെയുള്ള ദൈവദൂതന്മാർ മനുഷ്യകുലത്തെ പഠിപ്പിച്ച ദൈവിക ജീവിത നിയമസംഹിതയെയാണ് ഇസ്‌ലാം എന്ന അറബി വാക്ക് പ്രകാശിപ്പിക്കുന്നത്. അത് അന്ത്യദൂതനായ മുഹമ്മദ് നബി നിർമ്മിച്ച ഒരു മതത്തിന്റെ പേരല്ല.

നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ

"മുസ്‌ലിമാകുക എന്നാൽ മതം മാറ്റമാണ്"

✅ സത്യം

'മുസ്‌ലിം' എന്നത് ഇസ്‌ലാം എന്ന വാക്കിനെപ്പോലെ തന്നെ അർഥസമ്പുഷ്ടമായ ഒരു പദമാണ്. 'സമർപ്പിതൻ' എന്നാണ് ഇതിന്റെ ഭാഷാപരമായ അർഥമെങ്കിൽ, 'ഈശ്വരസമർപ്പിതൻ' എന്നതാണ് വേദപരമായ അർഥം. ഈ വിശേഷണം കേവലം ഒരു അറബി നാമം സ്വീകരിച്ചതുകൊണ്ടോ, തൊപ്പിയോ തലപ്പാവോ ധരിച്ചതുകൊണ്ടോ, താടി നീട്ടിവളർത്തിയതുകൊണ്ടോ മാത്രം ലഭ്യമാകുന്ന ഒന്നല്ല.

ഇനിയും ചോദ്യങ്ങൾ ഉണ്ടോ? ഞങ്ങൾ ഇവിടെ ഉണ്ട്.

നിർബന്ധം ഏതുമില്ല. നാം സ്വതന്ത്രരാണ്.

📍 CIG Building, RM Road, കാലിക്കറ്റ്, Kerala – 673002
📱 WhatsApp: 9447 62 62 56
📸 Instagram: @thetruth.org.in
▶️ YouTube: @thetruth.org.in